MINORITY PREMETRIC SCHOLARSHIP 2017-18


 ന്യൂനപക്ഷ പ്രീ- മെട്രിക് സ്‌കോളര്‍ഷിപ്പ് 2017- 18ന് ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം. ഇതുവരെ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത എല്ലാ സര്‍ക്കാര്‍/എയ്ഡഡ്/മറ്റ് അംഗീകൃത സ്‌കൂളുകളും അടിയന്തരമായി നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത. സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ സാധിക്കില്ല. രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2328438, 9496304015, 9447990477 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍ 
SELECTION OF IT SCHOOL SCHOOL MASTER TRAINER
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള ഐ.ടി @ സ്‌കൂള്‍ പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍സെക്കന്ററി -വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുളള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കും അപേക്ഷിക്കാം. എയ്ഡഡ് മേഖലയില്‍ നിന്നുളള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുളള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ് ഐ.ടി@ സ്‌കൂള്‍ പ്രോജക്ട് അധ്യാപകനെ/അധ്യാപികയെ നിയോഗിക്കും. അപേക്ഷകര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. ഹയര്‍ സെക്കന്ററി -വൊക്കേഷണല്‍ മേഖലയില്‍ നിന്നുളളവര്‍ക്ക് പ്രസ്തുത തലങ്ങളിലുളള യോഗ്യത ഉണ്ടായിരിക്കണം. പ്രവര്‍ത്തന പരിചയമുളള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്‌കൂള്‍ ഐ.ടി/ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഐ.ടി കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും. ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ ഉളളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ- ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഐ.ടി.@ സ്‌കൂള്‍ പ്രോജക്ട് കലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഇപ്പോള്‍ ജോലി ചെയ്യുന്ന റവന്യൂ ജില്ലയില്‍ തന്നെ മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുളളവരാണ് അപേക്ഷിക്കേണ്ടത്. www.itschool.gov.in ല്‍ ഓണ്‍ലൈനായി ജൂണ്‍ 16ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.
DISTRIBUTION OF OEC LUPSUM GRANT
ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ വിതരണത്തിന് ഡാറ്റാ എന്‍ട്രി നടത്തുന്നതിന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ നോട്ടിഫിക്കേഷന്‍ നല്‍കി. ഇന്നു (ജൂണ്‍ 7) മുതല്‍ 24 വരെ ഐ.ടി.@ സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാഎന്‍ട്രി നടത്താം. കൂടുതല്‍ വിവരങ്ങള്‍ www.scholarship.itschool.gov.in ലും www.bcdd.kerala.gov.in ലും ലഭിക്കും. 
APPLICATION INVITED CALLED FOR-- FINANCIAL ASSISTANCE --SSLC
കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡിലെ അംഗങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന എസ്.എസ്.എല്‍.സി പഠന സഹായത്തിനുള്ള അപേക്ഷകള്‍ ജൂലൈ 15 വരെ ജില്ലാ ഓഫീസില്‍ സ്വീകരിക്കും. ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുള്‍ക്ക് കോഴ്‌സ് തുടങ്ങി 45 ദിവസത്തിനുള്ളില്‍ അപേക്ഷ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.  

Popular posts from this blog

KTET VERIFICATION ON MARCH 2024

K TET CERTIFICATE DISTRIBUTION

KTET CERTIFICATE VERIFICATION